കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പഴയ ലക്ഷ്വറി കാറുകള്‍ വാങ്ങാം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഉപയോഗിച്ച സെക്കന്റ് ഹാന്‍ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങാന്‍ ഫോര്‍ഡ് ഇന്ത്യ കൊച്ചിയില്‍ കേന്ദ്രം തുറന്നു. ഇന്ത്യയില്‍ 16 കേന്ദ്രങ്ങളില്‍ ഫോര്‍ഡ് അഷ്വേര്‍ഡ് എന്ന പേരിലാണ് ഈ സൗകര്യമൊരുക്കുന്നത്.

പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കാറുകളുടെ ഉപയോഗക്ഷമത ഉറപ്പാക്കുന്നതിന് ഒരു വര്‍ഷത്തെ വാറന്റി നല്കും. മൂന്നു പ്രാവശ്യം സൗജന്യ സര്‍വീസും നല്കും.

കേരളത്തില്‍ കൈരളി ഫോര്‍ഡിന്റെ ഈ കേന്ദ്രം കൊച്ചിയില്‍ വൈറ്റില ബൈപാസില്‍ ഗീതാഞ്ജലി ജംഗ്ഷനിലാണ്. ഇതിന്റെ ഉദ്ഘാടനം ഫോര്‍ഡ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ പാര്‍ഥാ ബറുവ നിര്‍വഹിച്ചു. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിച്ച കാറുകളുടെ വില്പന പുതിയ കാറുകളുടെ വില്പനയെ അപേക്ഷിച്ച് രണ്ടും മൂന്നും ഇരട്ടിയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം എട്ടു ലക്ഷത്തിലേറെ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വില്ക്കുന്നുണ്ട്. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ പ്രതിവര്‍ഷ വില്പന 5000 കോടിയ്ക്കും 6000 കോടിയ്ക്കും ഇടയില്‍ വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X