ഗുജറാത്തില്‍ സ്ഫോടനം : 12 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ് : ഓടിക്കൊണ്ടിരിക്കുന്ന ബസുകളില്‍ നടന്ന സ്ഫോടനങ്ങളില്‍12 പേര്‍ക്ക് പരിക്ക്.
ഗീതാ മന്ദിര്‍, വസ്ന, ഗുരുകുല്‍ എന്നിവിടങ്ങളിലാണ് ബസുകളില്‍ സ്ഫോടനം നടന്നത്. രാവിലെ 9.30 നും 10.30 നും ഇടയ്ക്കാണ് പൊട്ടിത്തെറി നടന്നത്. പരിക്കേറ്റവരെ എല്‍. ജി. ആശുപത്രിയിലും വദിലാല്‍ സാരാഭായി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്ഫോടന പരമ്പരയെ തുടര്‍ന്ന് മുംബൈ, കൊല്‍ക്കൊത്ത, ദില്ലി എന്നിവിടങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കുഴപ്പം സൃഷ്ടിയ്ക്കാന്‍ പാകിസ്താനില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ശ്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.












Click it and Unblock the Notifications