കശ്മീരിലേത് തീവ്രവാദം തന്നെ: സ്ട്രോ
ദില്ലി: പാകിസ്ഥാന്‍ വിശേഷിപ്പിക്കുന്നതുപോലെ സ്വാതന്ത്യ്രസമരമല്ല, തീവ്രവാദം തന്നെയാണ് കശ്മീരില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ അഭിപ്രായപ്പെട്ടു. മെയ് 29 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും ബ്രിട്ടന്‍ എതിര്‍ക്കും. അതിര്‍ത്തികടന്നുള്ള തീവ്രവാദവും കശ്മീരിലെ സ്വാതന്ത്യ്രപ്പോരാട്ടം എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും ബ്രിട്ടന്‍ എതിര്‍ക്കും.- അദ്ദേഹം പറഞ്ഞു.
കശ്മീര്‍ പ്രശ്നം ഒരു ഉഭയകക്ഷി പ്രശ്നമാണ്. അത് യുദ്ധത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്നും ജാക് സ്ട്രോ അഭിപ്രായപ്പെട്ടു.
നേരത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായി കശ്മീര്‍ പ്രശ്നത്തെക്കുറിച്ചും ഇന്തോ-പാക് യുദ്ധസാഹചര്യത്തെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഗുജറാത്തില്‍ കൊലചെയ്യപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുടെ ബന്ധുക്കള്‍ക്ക് ഇന്ത്യ അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്നും ജാക് സ്ട്രോ ആവശ്യമുയര്‍ത്തി.












Click it and Unblock the Notifications