കണ്ണൂരില്‍ എകെജി പ്രതിമ
കണ്ണൂര്‍: കണ്ണൂരില്‍ എകെജിയുടെ പൂര്‍ണ്ണകായപ്രതിമ അനാച്ഛാദനം ചെയ്തു. സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയാണ് ഈ പ്രതിമയുടെ നിര്‍മ്മാണത്തിന് പിന്നില്‍.
കണ്ണൂര്‍ താലൂക്ക് ഓഫീസ് പരിസരത്ത് സ്ഥാപിച്ച പ്രതിമ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതാണ് അനാച്ഛാദനം ചെയ്തത്. കുഞ്ഞിമംഗലത്തെ നാരായണന്‍ മാസ്റര്‍ നിര്‍മ്മിച്ച പ്രതിമ സ്ഥാപിച്ച സ്ഥലത്തെ ഇനി മുതല്‍ എകെജി സ്ക്വയര്‍ എന്ന് വിളിക്കുമെന്ന് ഇ.പി. ജയരാജന്‍ അറിയിച്ചു.
പത്ത് സെന്റ് സ്ഥലത്താണ് പ്രതിമസ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു സെന്റു സ്ഥലം സിപിഎം രണ്ടു ലക്ഷം രൂപ കൊടുത്ത് വാങ്ങിയതാണ്. ബാക്കി എട്ടുസെന്റ് സ്ഥലം പാട്ടത്തിനെടുത്തതാണ്. ജലധാര ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെങ്കല്ലുകൊണ്ട് ചെത്തിയുണ്ടാക്കിയ ചുറ്റുമതിലും പ്രതിമയ്ക്കു ചുറ്റും ഉണ്ട്.












Click it and Unblock the Notifications