ആലുവ കൂട്ടക്കൊല : സിബിഐ അന്വേഷണം തുടങ്ങി
കൊച്ചി : കോളിളക്കം സൃഷ്ടിച്ച ആലുവാ കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊല നടന്ന വീട് സന്ദര്‍ശിച്ചു.
2001 ജനുവരി ആറിനാണ് മാഞ്ഞൂരാന്‍ അഗസ്റിനും കുടുംബവുമടക്കം അഞ്ചു പേര്‍ വീട്ടിനുളളില്‍ വച്ച് വധിക്കപ്പെട്ടത്.
ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ കേസന്വേഷണം ഒട്ടേറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്കല്‍ പൊലീസ് അറസ്റു ചെയ്ത ആന്റണി മാത്രമാണ് കൊല നടത്തിയത് എന്ന നിഗമനം ഏറെ സംശയങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവച്ചു.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ ചെന്നൈ സൂപ്രണ്ട് ജി. വെങ്കിട്ടരമണനാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.












Click it and Unblock the Notifications