ഏഷ്യാനെറ്റ് വരിസംഖ്യ ഇനി 230 രൂപ
കേരളത്തിലെ പ്രധാന ടെലിവിഷന്‍ കേബിള്‍ ശൃംഖല നടത്തുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് കേബിള്‍ വരിസംഖ്യ കൂട്ടുന്നു. ഇപ്പോഴുള്ള 180 രൂപ 230 ആക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ മറ്റുകേന്ദ്രങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിയ്ക്കും.
ഇതിനൊപ്പം കറച്ച് ചാനലുകള്‍ മാത്രമുള്ള മറ്റൊരു പദ്ധതികൂടെ കൊണ്ടുവരാനും ഏഷ്യാനെറ്റ് ഉദ്ദേശിയ്ക്കുന്നു. ഇതിന് 130 രൂപയായിരിയ്ക്കും വരിസംഖ്യ. അതില്‍ പേചാനലുകള്‍ ഉണ്ടാവാനും സാദ്ധ്യതയില്ല. ഉണ്ടെങ്കില്‍ തന്നെ അതിന്റ എണ്ണം കുറവായിരിയ്ക്കും.
1993 ല്‍ തുടങ്ങിയശേഷം ഇതാദ്യമായാണ് ഏഷ്യാനെറ്റ് വരിസംഖ്യ കൂട്ടുന്നത്. പൂനെയിലും മറ്റും 400 രൂപവരെയാണ് കേബിള്‍ കമ്പനികള്‍ വരിസംഖ്യയായി ഈടാക്കുന്നത്.
ഇപ്പോള്‍ കേബിള്‍ വഴി ഇന്റര്‍നെറ്റും ഈ ഏഷ്യാനെറ്റ് നല്‍കുന്നുണ്ട്. കേരളത്തില്‍ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിനായി സര്‍ക്കാരിന്റെ അംഗീകാരം നേടിയ കമ്പനികളില്‍ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സും ഉള്‍പ്പെടുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹാത്ത്വേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനി. ഈ കമ്പനിയ്ക്ക് ഇപ്പോള്‍ ഏഷ്യാനെറ്റ് എന്ന മലയാളം ചാനലുമായി യാതൊരു ബന്ധവുമില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications