കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി: ഫയര്‍ഫോഴ്സ് ഡയറക്ടര്‍ കുടുങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൈക്കൂലി സ്വീകരിക്കുന്നതിനിടയില്‍ സംസ്ഥാന ഫയര്‍ഫോഴ്സ് ഡയറക്ടര്‍ വിജിലന്‍സ് വലയിലായി. ഡയറക്ടര്‍ കെ. ശിവാനന്ദനാണ് കഴിഞ്ഞ ദിവസം 5,000 രൂപയുടെ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ വലയില്‍ കുടുങ്ങിയത്.

കൊച്ചിയിലെ ഒരു കെട്ടിടംനിര്‍മ്മാതാവിന് എന്‍ഒസി നല്കാനാണ് ശിവാനന്ദന്‍ കൈക്കൂലി വാങ്ങിയത്. കൊച്ചിയിലെ കെട്ടിടംഉടമയായ എം.സി. മഹേഷ്കുമാറിന്റെ പരാതിയനുസരിച്ചാണ് ശിവാനന്ദനെ പിടികൂടിയതെന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

താന്‍ നിര്‍മ്മിച്ച കെട്ടിടത്തിന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) നല്കുന്നതിന് മഹേഷിനോട് 10,000 രൂപ കൈക്കൂലിയായി ശിവാനന്ദന്‍ ആവശ്യപ്പെട്ടു. ഇതില്‍ 5,000 രൂപ തിരുവനന്തപുരത്ത് വച്ച് നല്കി. ബാക്കിയ 5,000 രൂപ കൊച്ചിയില്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സമയത്ത് നല്കാന്‍ ശിവാനന്ദന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് മഹേഷ് വിജിലന്‍സില്‍ പരാതിപ്പെട്ടു.

വിജിലന്‍സുകാര്‍ നല്കിയ ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകളുമായാണ് കൊച്ചിയില്‍ മഹേഷ് ശിവാനന്ദനെ കാണാന്‍ പോയത്. എന്‍ഒസിയുമായി കൊച്ചിയിലെത്തിയ ശിവാനന്ദന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് കാണാമെന്ന് മഹേഷിനെ അറിയിച്ചു. അവിടെ വച്ച് മഹേഷ് അടയാളപ്പെടുത്തിയ നോട്ടുകള്‍ ശിവാനന്ദന് കൈമാറി. ഉടനെ വിജിലന്‍സുകാര്‍ ശിവാനന്ദനെ പിടികൂടി. ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകള്‍ ശിവാനന്ദന്റെ കീശയില്‍ നിന്നും വിജിലന്‍സ് കണ്ടെടുക്കുകയും ചെയ്തു.

മറ്റൊരു കെട്ടിട നിര്‍മ്മാതാവായ ജോളി മാത്യുവും ശിവാനന്ദന്‍ എന്‍ഒസി നല്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി വിജിലന്‍സില്‍ പരാതിപ്പെട്ടിരുന്നു. വിജിലന്‍സ് എസ്പി എം. സേതുരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവാനന്ദനെ പിടികൂടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X