അമ്മ പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം: ദീലീപ്
കൊച്ചി: അമ്മ ആവശ്യപ്പെട്ടാല്‍ നിര്‍മാതാവ് ദിനേശ് പണിക്കര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാമെന്ന് ദിലീപ്.
അമ്മയുടെ മധ്യസ്ഥതയില്‍ ദിനേശ് പണിക്കര്‍ പണം നല്‍കാന്‍ തയ്യാറായാല്‍ കേസില്‍ നിന്ന് പിന്മാറാം. ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുത്തത് അമ്മയായതിനാല്‍ അമ്മയുമായി ആലോചിച്ചേ തീരുമാനം കൈകൊള്ളൂ.
വണ്ടിച്ചെക്കുകള്‍ കിട്ടുന്നത് സിനിമാ രംഗത്തെ ഒരു പതിവായിട്ടുണ്ട്. സൂപ്പര്‍ താരങ്ങളടക്കം പല അഭിനേതാക്കള്‍ക്കും വണ്ടി ചെക്ക് കിട്ടുന്ന സ്ഥിതിയാണുള്ളത്. ഇതൊന്നവസാനിപ്പിക്കാന്‍ ആരെങ്കിലുമൊന്ന് തുടങ്ങിവെക്കേണ്ടേ- ദിലീപ് പറഞ്ഞു.
ദിനേശ് പണിക്കരോട് വ്യക്തിപരമായ യാതൊരു വിദ്വേഷ്യവുമില്ല. ചെക്ക് മടങ്ങിയത് പല തവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഗൗനിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
അതേ സമയം കുറച്ചു ദിവസം തന്നെ ജയിലില്‍ കിടത്തുക എന്ന ഗൂഢോദ്ദേശ്യത്തോടൊണ് ദിലീപും കൂട്ടരും തനിക്കെതിരെ കേസ് നല്‍കിയതെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. ഇത്രയും ക്രൂരമായ സമീപനം ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
സിനിമാ നിര്‍മാണത്തിനിടെ കിടപ്പാടം വിറ്റ് വാടകവീട്ടില്‍ താമസിക്കുന്ന തന്നോട് ഇത്തരമൊരു പ്രവൃത്തി ദിലീപ് കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications