ദിലീപിനെ വച്ച് സിനിമഎടുത്തില്ല: ദിനേശ് പണിക്കര്‍
തിരുവനന്തപുരം: ദിലീപിനെ വച്ച് താന്‍ സിനിമ നിര്‍മ്മിച്ചിട്ടില്ലെന്ന് നിര്‍മാതാവ് ദിനേശ് പണിക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു. തന്റെ ചെക്ക് ദിലീപിന്റെ കൈയില്‍ എങ്ങിനെ എത്തി എന്ന സത്യം കോടതിയില്‍ പറയും.
കുറച്ചുദിവസം തന്നെ ജയിലില്‍ അടയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ദിലീപിന്റെ ആള്‍ക്കാരുടെ പ്രവര്‍ത്തനങ്ങള്‍. തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിന് തൊട്ടുമുമ്പാണ് വാറണ്ട് നടപ്പാക്കിയത്. കുറഞ്ഞത് നാലു ദിവസമെങ്കിലും തന്നെ ജയിലില്‍ അടയ്ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. - ദിനേശ് പണിയ്ക്കര് പറഞ്ഞു.
ഉച്ചയ്ക്ക് വീട്ടില്‍ ഇരിയ്ക്കുകയായിരുന്ന തന്നെ ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ നിന്നാണ് പൊലീസ് അറസ്റ് ചെയ്തത്. ഭാര്യയോടൊ വക്കീലിനോടൊ സംസാരിക്കാന്‍ കൂടി അനുവാദം നല്‍കിയില്ല. സ്റേഷനില്‍ നിന്ന് തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ തന്നെ ദിലീപിന്റെ ആള്‍ക്കാരുടെ വാനില്‍ കയറ്റിയാണ് ആലുവയിലേക്ക് കൊണ്ട് വന്നത്. വണ്ടിയില്‍ രണ്ട് പൊലീസുകാരെ കൂടാതെ മറ്റ് രണ്ടുപേരും കൂടി ഉണ്ടായിരുന്നു. ഇവര്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും നിര്‍ദേശം നല്കുന്നുണ്ടായിരുന്നു. കൂടാതെ മറ്റൊരു വണ്ടിയില്‍ പിറകെ കുറെ ആള്ക്കാര് തന്നെ പിന്തുടരുന്നുണ്ടായിരുന്നു. ജീവന് അപകടം സംഭവിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. പല തവണ ബാറുകളുടെയും ഹോട്ടലുകളുടെയും മുന്നില്‍ വണ്ടി നിര്‍ത്തിയ അവര്‍ മാറി മാറി മദ്യപിയ്ക്കുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്തു- പ്രസ്താവനയില്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് എട്ടുമണിക്കൂര്‍ കൊണ്ടാണ് തന്നെ പറവൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ജാമ്യം ലഭിക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്തത്. തനിക്ക് നിത്യകര്‍മ്മങ്ങള്‍ ചെയ്യുവാനോ ആഹാരം കഴിക്കുവാനോ ദിലീപിന്റെ ആള്ക്കാര് സമ്മതിച്ചില്ല. - പ്രസ്താവനയില്‍ പറയുന്നു.
ദിലീപിന്റെ സഹപ്രവര്‍ത്തകന്റെ രാഷ്ട്രീയ സ്വാധീനമാണ് തനിക്കെതിരെ ഈ നടപടികള്‍ കൈക്കൊള്ളാന്‍ ധൈര്യം കൊടുത്തത്. ഏറെ വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇത്തരം ഒരു സംഭവത്തെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. ഇത്രയും വൈരാഗ്യവും ക്രൂരമായ സമീപനവും ദിലീപില്‍ നിന്ന് ഉണ്ടാകാനുള്ള കാരണം അറിയില്ല. സിനിമാവ്യവസായത്തിലിറങ്ങി കിടപ്പാടം കൂടി നഷ്ടപ്പെട്ട് വാടകവീട്ടില്‍ കഴിയുകയാണ് ഞാന്‍. - പ്രസ്താവന വിശദീകരിക്കുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications