3000 ഒഴിവിലേക്ക് മൂന്ന് ലക്ഷം എഞ്ചിനീയര്‍മാര്‍
തിരുവനന്തപുരം: ബി എസ് എന്‍ എല്ലി (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ലെ ജൂണിയര്‍ ടെലികോം ഓഫീസര്‍മാരുടെ 3000 ഒഴിവിലേക്ക് പരീക്ഷയെഴുതുന്നത് മൂന്ന് ലക്ഷത്തില്‍ പരം എഞ്ചിനീയര്‍മാര്‍.
കേരളത്തില്‍ നിന്ന് ആറായിരം പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ എഞ്ചിനീയറിംഗ് കോളജുകളുള്ള സംസ്ഥാനങ്ങളായ കര്‍ണാടകത്തില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും യഥാക്രമം 30,000 പേരും 25,000 പേരുമാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമേ പരീക്ഷാ കേന്ദ്രമുള്ളൂ.
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ ശാഖകളിലെ എഞ്ചിനീയര്‍മാരാണ് കൂടുതലായും പരീക്ഷയെഴുതുന്നത്.












Click it and Unblock the Notifications