എന്‍ട്രന്‍സ്: സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ പ്രവേശന പരീക്ഷകളുടെ തീയതികളും മറ്റ് സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷകളുടെ തീയതികളും ഒരേ ദിവസമാവാതിരിക്കാന്‍ തീയതി നിശ്ചയിക്കുന്നതിന് മുമ്പ് അന്യസംസ്ഥാനങ്ങളിലെ അധികൃതരുമായി കൂടിയാലോചിക്കണമെന്ന് ലോകായുക്ത് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നാലാഞ്ചിറ സ്വദേശിയായ നവീന്‍ മോഹന്‍ നല്‍കിയ പരാതിമേല്‍ ലോകായുക്ത പി. സി. ബാലകൃഷ്ണ മേനോന്‍, ഉപ ലോകായുക്ത വി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എല്ലാ വിദ്യാര്‍ഥികള്‍ക്കും വിവിധ പ്രവേശന പരീക്ഷകളെഴുതണമെങ്കില്‍ പ്രവേശന പരീക്ഷകള്‍ ഒരേ തീയതികളില്‍ വരുന്നത് ഒഴിവാക്കണമെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. ഇത് ഒരാളുടെ മാത്രം പരാതിയല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ കൂടി പരാതിയാണ്.
ഒരേ ദിവസം വിവിധ പ്രവേശന പരീക്ഷകള്‍ നടത്തിയതിനാല്‍ തനിക്ക് എല്ലാ പ്രവേശന പരീക്ഷകളും എഴുതാന്‍ സാധിച്ചിട്ടില്ലെന്ന് മോഹന്‍ പരാതിയില്‍ പറഞ്ഞു.












Click it and Unblock the Notifications