ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ നിയമനം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
ഹയര്‍ സെക്കന്ററി സ്കൂളിലെ ഏറ്റവും സീനിയറായ അധ്യാപകന് താത്കാലികമായി പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു മെയ് 21ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉത്തരവ് അനുസരിച്ച് ചില സ്കൂളുകളില്‍ അധ്യാപകര്‍ പ്രിന്‍സിപ്പാലിന്റെ താത്കാലിക ചുമതല ഏറ്റെടുത്തതിന് ശേഷമാണ് മെയ് 21ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് മെയ് 27ന് അടുത്ത ഉത്തരവുണ്ടായത്.
ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്ക്കെതിരാണെന്നതുകൊണ്ടാണ് മെയ് 21ലെ ഉത്തരവ് റദ്ദാക്കിയതെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ഉത്തരവ് റദ്ദാക്കുന്നതിന് മുമ്പ് അധ്യാപകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക ചട്ടങ്ങളനുസരിച്ച് പ്രിന്സിപ്പിലാവുന്നതിന് ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് 12 വര്‍ഷത്തെ സര്‍വീസ് വേണം.
അതേ സമയം നിക്ഷിപ്ത താത്പര്യങ്ങളാണ് ആദ്യത്തെ ഉത്തരവ് റദ്ദാക്കിയതിന് പിന്നിലാണെന്നാണ് ഒരു വിഭാഗം അധ്യാപക സംഘടനകള്‍ ആരോപിക്കുന്നത്. പ്രശ്നം കോടതിയ്ക്കു മുന്നിലെത്തിക്കാനാണ് അവരുടെ നീക്കം.
സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയക്യാമ്പുകള്‍ ഒരു വിഭാഗം അധ്യാപകര്‍ മെയ് 27 തിങ്കളാഴ്ച ബഹിഷ്കരിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications