കെല്‍ട്രോണും സിഎംസിയും തമ്മില്‍ ധാരണ
തിരുവനന്തപുരം : വൈദ്യുത ശൃംഖലയില്‍ വിവര സാങ്കേതിക വിദ്യയുടെ നൂതനാശയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കെല്‍ട്രോണും സിഎംസിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
വിവിധ തലത്തിലുളള വൈദ്യുതി ഉപഭോഗം മാനേജ് ചെയ്യുന്നതിനാണ് പ്രധാനമായും കരാര്‍. നിലവിലുളള സംവിധാനം ആധുനീകരിക്കുക എന്നതാണ് കെല്‍ട്രോണിന്റെ ലക്ഷ്യം. സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്റ് ഡാറ്റാ അക്യൂസിഷന്‍ (സ്കാഡാ) എന്നാണ് ഇതിന്റെ പേര്.
ഇതിനാവശ്യമായ ഹാര്‍ഡ്വെയറുകള്‍ കെല്‍ട്രോണിന്റെ അരൂര്‍ ഡിവിഷനില്‍ നിര്‍മ്മിയ്ക്കും. മൈക്രോ പ്രോസസറുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന റിമോട്ട് ടെര്‍മിനല്‍ യൂണിറ്റുകളാണ് സ്കാഡയില്‍ ഉപയോഗിക്കുന്നത്.












Click it and Unblock the Notifications