പി. രാജന് മാതൃഭൂമി ഗ്രാറ്റുവിറ്റി നല്‍കണം
കൊച്ചി: മാതൃഭൂമി അസിസ്റന്റ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിടപ്പെട്ട പി. രാജന് ഒമ്പത് ശതമാനം പലിശയോടെ ഗ്രാറ്റുവിറ്റി നല്‍കാന്‍ ഹൈക്കോടതി മാതൃഭൂമിയോട് ആവശ്യപ്പെട്ടു.
1988 ജൂണ്‍ 20നാണ് പി. രാജനെ മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ടത്. മാതൃഭൂമിയ്ക്കെതിരെ രാജന്‍ നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.
സദാചാരവിരുദ്ധമോ നിയന്ത്രണമില്ലാത്തതോ കലഹസ്വഭാവമുള്ളതോ ആയ പെരുമാറ്റം കാരണമല്ലാതെ പിരിച്ചുവിടപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഗ്രാറ്റിവിറ്റി നിഷേധിക്കാന്‍ പാടില്ലെന്ന് ജസ്റിസ് കോശി വിധിന്യായത്തില്‍ പറഞ്ഞു.
വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് ആക്ടില്‍ അച്ചടക്കവിരുദ്ധ പ്രവര്‍ത്തനം എന്നതുകൊണ്ട് ആത്മനിയന്ത്രണില്ലാത്തതും കലഹസ്വഭാവമുള്ളതുമായ പെരുമാറ്റത്തെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനത്തെയോ ആണ് ഉദ്ദേശിക്കുന്നതെന്ന് കോശി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications