നരയ്ക്കുന്ന കേരളം, പെരുകുന്ന വൃദ്ധസദനങ്ങള്‍
തിരുവനന്തപുരം : വൃദ്ധസദനങ്ങള്‍ പെരുകുകയാണ് കേരളത്തില്‍. നരച്ചു തുടങ്ങിയ മലയാളി സമൂഹത്തിന് ഇനി അഭയസ്ഥാനം ഇവിടെയാണ്. അതിവേഗം പെരുകുന്ന വൃദ്ധജനങ്ങള്‍ക്ക് ആശ്രയമൊരുക്കാന്‍ ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത് ഒരു സര്‍ക്കാര്‍ വകുപ്പു തന്നെയാണ്. നോര്‍ക്ക- പ്രവാസി വകുപ്പ്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നോര്‍ക്ക വൃദ്ധസദനങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വൃദ്ധര്‍ക്കായി വീടുകള്‍ പണിതു നല്‍കുമെന്ന് അര്‍ദ്ധമാക്കേണ്ട. എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിയ്ക്കുന്ന കാലമാണ്. ഇതും അങ്ങനെ തന്നെ.
നോര്‍ക്ക ഉദ്യോഗസ്ഥന്റെ വാക്കുകള്‍ തന്നെ കേള്‍ക്കൂ, സര്‍ക്കാര്‍ ഭൂമി കണ്ടെത്തും. താല്‍പര്യമുളള സ്വകാര്യവക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വൃദ്ധസദനങ്ങള്‍ നിര്‍മ്മിയ്ക്കാം. ഇനിയുളള കാലത്ത് ഇത്തരം മന്ദിരങ്ങള്‍ക്ക് വന്‍ ആവശ്യകതയായിരിക്കും.
കഴിഞ്ഞ ആഗസ്റില്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രവാസി മലയാളി സമ്മേളനമാണ് ഇത്തരമൊരാശയം മുന്നോട്ടു വച്ചത്. ആദ്യ സംരംഭം വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ വൃദ്ധസദനങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ നോര്‍ക്ക മുന്നോട്ടു വരും.
അതിവേഗത്തിലാണ് കേരള്തത്തില്‍ വൃദ്ധര്‍ പെരുകുന്നത്. 60 കഴിഞ്ഞവരുടെ എണ്ണം 32 ലക്ഷമാണ് ഇപ്പോള്‍. ആകെ ജനസംഖ്യയുടെ 10 ശതമാനം.
ഈ ദശാബ്ദം തന്നെ ഈ സംഖ്യ 41 ലക്ഷമാകും. 2021 ആകുമ്പോഴേയ്ക്കും 60 ലക്ഷം വൃദ്ധരുണ്ടിയിരിക്കും കേരളത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. രാമചന്ദ്രന്‍ പറയുന്നു.
1999 അവസാനിക്കുമ്പോഴേയ്ക്കും കേരളത്തില്‍ 134 വൃദ്ധസദനങ്ങളുണ്ടായിരുന്നതായി സിഡിഎസിലെ ജനസംഖ്യാ വിദഗ്ദ്ധന്‍ എസ്. ഇരുദയരാജന്‍ ചൂണ്ടിക്കാട്ടി. ഇത് മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതലാണ്. 4,176 പേരാണ് ഇവിടെ താമസിക്കുന്നത്. 1,496 പുരുഷന്മാരും 2,680 സ്ത്രീകളും. 1950 ല്‍ വെറും 19 വൃദ്ധ സദനങ്ങളുണ്ടായിരുന്നിടത്താണിത് അദ്ദേഹം പറയുന്നു.
ഈ നില തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 10 വൃദ്ധസദനങ്ങള്‍ വീതം സംസ്ഥാനത്ത് പണിയേണ്ടിവരും.
കോട്ടയത്താണ് വൃദ്ധസദനങ്ങള്‍ ഏറ്റവും കൂടുതലുളളത്. 31 എണ്ണം. തൊട്ടുപുറകില്‍ എറണാകുളം (27), തൃശൂര്‍ (25), കണ്ണൂര്‍ (13), തിരുവനന്തപുരം (10), പത്തനംതിട്ട (ഒമ്പത്), കോഴിക്കോട്, മലപ്പുറം (ഒന്നു വീതം) എന്നീ ജില്ലകളുമുണ്ട്.
82 വൃദ്ധസദനങ്ങള്‍ നടത്തുന്നത് ക്രിസ്തീയ സംഘടനകളാണ്. 10 എണ്ണം സര്‍ക്കാരും. അന്തേവാസികളില്‍ 72 ശതമാനവും ക്രിസ്ത്യാനികളാണ്. 26 ശതമാനം ഹിന്ദുക്കളും












Click it and Unblock the Notifications