രാജഗിരിയ്ക്ക് മിച്ചിഗണ്‍ യൂണിയുമായി അക്കാദമിക സഹകരണം
കൊച്ചി : രാജഗിരി അന്താരാഷ്ട്ര സ്ക്കൂള്‍ വെസ്റേണ്‍ മിച്ചിഗണ്‍ സര്‍വകലാശാലയുമായി കൈകോര്‍ക്കുന്നു. നിലവിലുളള എംബിഎ കോഴ്സുകള്‍ക്ക് പുറമെ എഞ്ചിനീയറിംഗ് കോഴ്സുകള്‍ കൂടി തുടങ്ങുന്നതിനാണിത്.
കഴിഞ്ഞ ആഴ്ച ഒപ്പുവച്ച കരാറനുസരിച്ച് നാലുവര്‍ഷത്തെ കോഴ്സിന് അടുത്ത ബാച്ചു മുതല്‍ കുട്ടികളെ പ്രവേശിപ്പിയ്ക്കും. ആദ്യത്തെ രണ്ടു വര്‍ഷം പഠനം രാജഗിരി കാമ്പസിലും അടുത്ത രണ്ടു വര്‍ഷം അമേരിക്കയിലെ മിച്ചിഗണ്‍ സര്‍വകലാശാലയുടെ കലമാസൂ കാമ്പസില്‍ പഠിക്കാന്‍ അവസരം ലഭിയ്ക്കും.
ബാംഗളൂരും ചെന്നൈയിലുമുളള കോളെജുകള്‍ക്ക് ഇപ്പോള്‍തന്നെ മിച്ചിഗണ്‍ അഫിലിയേഷനുണ്ട്. അവിടെയുളള കുട്ടികള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഇനി കേരളത്തിലെ കുട്ടികള്‍ക്കും ലഭ്യമാകും രാജഗിരി സ്ക്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. ജോസ് അലക്സ് ഒരുത്തായപ്പളളി പറയുന്നു.
ഐടി വിദ്യാഭ്യാസത്തിനായി രാജഗിരി പുതിയ ഒരു സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. സോഫ്കെര്‍ ട്രെയിനിംഗ് സെന്ററിന്റെ കീഴിലുളള പ്രൊമെതെയുമായി ചേര്‍ന്നാണ് ഈ സംരംഭം തുടങ്ങിയത്. ഐടി പഠനത്തിന് ഹ്രസ്വകാല - ദീര്‍ഘകാല കോഴ്സുകള്‍ ഇവിടെ ഉടന്‍ തുടങ്ങും.
സോഫ്റ്റ്വെയര്‍ വികസന സ്ഥാപനമായ സോഫ്കര്‍ ഇപ്പോള്‍ ഐടി പരിശീലനവും നടത്തുന്നുണ്ട്. സോഫ്റ്റ്വെയര്‍ പരിശീലനത്തിന് പുറമെ വിജ്ഞാനത്തെ ജീവിതവുമായി ബന്ധിപ്പിക്കുന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് സോഫ്കര്‍ എംഡി ജേക്കബ് മാപ്ലശേരി പറയുന്നു.












Click it and Unblock the Notifications