കര്‍ശന വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് മുന്‍സ്പീക്കര്‍മാര്‍
തിരുവനന്തപുരം: നിയമസഭാ നടപടികള്‍ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് മുന്‍ സ്പീക്കര്‍മാര്‍ അഭിപ്രായപ്പെട്ടു.
നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടിവി ചാനലുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ ഗുണപരമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളതെന്ന് എം. വിജയകുമാര്‍ ചൂണ്ടിക്കാട്ടി. സഭയിലെ ഹാജര്‍നില മെച്ചപ്പെട്ടു. അംഗങ്ങള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ പഠിച്ച് അവതരിപ്പിക്കാന്‍ തുടങ്ങി. ചാനലുകള്‍ സഭാ നടപടികള്‍ സംപ്രേഷണം ചെയ്യുന്നതുമൂലം സഭയില്‍ ബഹളം കൂടുന്നു എന്ന വാദത്തോട് യോജിക്കാനാവില്ല.
സഭയില്‍ ശൂന്യവേളയില്‍ മാത്രം ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയാവുമെന്ന് എ. സി. ജോസ് അഭിപ്രായപ്പെട്ടു. മറ്റ് സമയങ്ങളില്‍ നിയന്ത്രണത്തിന്റെ ആവശ്യമില്ല. സഭയില്‍ ബഹളമുണ്ടാവുമെന്നൊക്കെ ജനങ്ങള്‍ക്കറിയാം.
സഭാ നടപടികളുടെ അന്തസ് നിലനിര്‍ത്തുന്നതുപോലെ തന്നെ അതിന്റെ സുതാര്യതയും ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അസുഖകരമായ ദൃശ്യങ്ങള്‍ ഒഴിവാക്കി സംപ്രേഷണം ചെയ്യുന്നതിന് അനുമതി നല്‍കുന്നതാണ് അഭികാമ്യം.
മാധ്യമങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്ന് പി. പി. തങ്കച്ചന്‍ പറഞ്ഞു. സഭയുടെ അന്തസ് നിലനിര്‍ത്തുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications