മാണി-സുധാകരന് പോര് തുടരുന്നു
തൃശൂര്‍: മതികെട്ടാന്‍മലയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ വനം വകുപ്പ് ഏകോപിതമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന റവന്യു മന്ത്രി കെ. എം. മാണിയുടെ ആരോപണം വനം മന്ത്രി കെ. സുധാകരന് നിഷേധിച്ചു.
കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ വനം വകുപ്പിന് നിയമപരമായ പരിമിതികളുണ്ട്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. വനം, റവന്യു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഞ്ച് തവണയായി കൈയേറ്റക്കാരെ ഒഴിപ്പിച്ചിട്ടുമുണ്ട്.
ഭൂമി കൈയേറ്റം ഇനിയുണ്ടാവാതിരിരിക്കാനായി എല്ലാ വിധ സംവിധാനങ്ങളോടുെം കൂടി രണ്ട് ഫോറസ്റ് സ്റേഷനുകള്‍ മതികെട്ടാന്‍മലയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മതികെട്ടാന്മലയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞിരിക്കുകയാണ്.
ഒഴിപ്പിക്കല്‍ തടയുമെന്ന ഇന്‍ഫാം നേതാവ് ഫാ. മാത്യു വടക്കേമുറിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒഴിപ്പിക്കല്‍ തടയാന്‍ ഇന്‍ഫാം പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുധാകരന് പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്ത പള്ളി നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെ പിന്തുണക്കുമെന്ന് താന്‍ കരുതുന്നില്ല.
1977 ജൂണ്‍ ഒന്ന് മുതല്‍ കൈയേറ്റം ചെയ്യപ്പെട്ട മുഴുവന്‍ ഭൂമിയും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നല്‍കുമെന്ന് പറഞ്ഞതില്‍ കൂടുതല്‍ വനം ഭൂമി കൈവശം വെക്കുന്ന ആദിവാസികളെയും ഒഴിപ്പിക്കും.
പൂയംകുട്ടിയില്‍ കൈയേറ്റം നടക്കുന്നെന്ന പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ പൂയംകുട്ടി മേഖല സന്ദര്‍ശിക്കുമെന്ന് സുധാകരന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications