ഗ്ലോബല്‍ ഇന്‍വസ്റേഴ്സ് മീറ്റ് തിരുവനന്തപുരത്ത്
തിരുനന്തപുരം: നവമ്പറില്‍ കൊച്ചിയില്‍ നടത്താന്‍ ഉദ്ദേശിയ്ക്കുന്ന ഗ്ലോബല്‍ ഇന്‍വസ്റേഴ്സ് മീറ്റ് തിരുവനന്തപുരത്തായിരിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം ക്ഷണിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിക്ഷേപക സമ്മേളനം നടത്തുന്നത്.
പ്രധാനമന്ത്രി വാജ് പേയി സമ്മേളനം ഉത്ഘാടനം ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവളത്തുവച്ചായിരിയ്ക്കും സമ്മേളനം.
എന്നാല്‍ ഇതിനോടൊപ്പം തന്നെ സമ്മേളനത്തിന്റെ ബിസിനസ് യാഗങ്ങള്‍ കൊച്ചിയില്‍ വച്ചും നടക്കും. താല്പര്യമുള്ള വ്യവസായികള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികളും മറ്റും വിശദീകരിയ്ക്കാനാണ് ഇത്. നവമ്പര്‍ 20, 22 തീയതികളിലാണ് ഇത്.
വിവരസാങ്കേതിക വിദ്യ, ജൈവസാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ വന്‍ സംരംഭകരെ കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ാളം നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തും.












Click it and Unblock the Notifications