മാരുതിയുടെ നിയന്ത്രണം സുസുക്കിയ്ക്ക്
ദില്ലി : മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ നിയന്ത്രണം പൂര്‍ണമായും സുസുക്കിയുടെ കൈയിലായി.
1,000 കോടി രൂപ നല്‍കിയാണ് മാരുതിയിലെ സുസുക്കി ഓഹരി പ്രാതിനിദ്ധ്യം കമ്പനി 50 ശതമാനത്തിലധികമാക്കിയത്. തുകയുടെ ചെക്ക് സുസുക്കി ചെയര്‍മാന്‍ ഒസാമാ സുസുക്കി കേന്ദ്ര ഊര്‍ജ ഘനവ്യവസായ മന്ത്രി സുരേഷ് പ്രഭുവിന് കൈമാറി. മാരുതിയുടെ 59 ശതമാനം ഓഹരികള്‍ സുസുക്കിയ്ക്കു നല്‍കി കമ്പനിയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുളള പ്രക്രിയയുടെ ആദ്യ പടിയാണ് ഇത്.
പുതുതായി കമ്പനി പുറത്തിറക്കിയ 12 ലക്ഷം ഓഹരികള്‍ 400 കോടി രൂപയ്ക്ക് സുസുക്കി വാങ്ങി. ഓഹരിയൊന്നിന് 3,280 രൂപ നിരക്കിലാണ് ഈ കച്ചവടം നടന്നത്. ഇതോടെ സുസുക്കിയുടെ ഓഹരി വിഹിതം 54.2 ശതമാനമായി.
വൈകാതെ നടത്തുന്ന ആദ്യ പൊതു ഓഹരി വിതരണം (ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിംഗ്) വഴി 20 ശതമാനം ഓഹരികൂടി സര്‍ക്കാര്‍ സുസുക്കിയ്ക്ക് നല്‍കും. ഇത് രണ്ടാം ഘട്ട ഓഹരി വിറ്റഴിയ്ക്കലായിരിയ്ക്കും. 2004 ാടെ കമ്പനി പൂര്‍ണ്ണമായും സ്വകാര്യവല്കരിയ്ക്കും.












Click it and Unblock the Notifications