കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ അരമന സന്ദര്‍ശനം വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ : രൂപതകളുടെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം വകുപ്പിന്റെ ക്ഷേമപദ്ധതികളായി നടപ്പാക്കാനുളള മന്ത്രി കെ. വി. തോമസിന്റെ ശ്രമം വിവാദമാകുന്നു.

ആലപ്പുഴ ബിഷപ്പ് സ്റീഫന്‍ അത്തിപ്പൊഴിയിലുമായി മന്ത്രി നടത്തിയ ചര്‍ച്ചയാണ് വിവാദമായിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചായിരുന്നു ചര്‍ച്ച. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും കേരളാ മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. പൂക്കുഞ്ഞും മന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തി.

കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുസമ്മേളനത്തില്‍ ആലപ്പുഴ രൂപത മന്ത്രിയ്ക്ക് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുമായി രൂപതകളെ പങ്കെടുപ്പിയ്ക്കുമെന്ന് ആ യോഗത്തില്‍ തന്നെ മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു മന്ത്രിയും ബിഷപ്പും തമ്മില്‍ ബിഷപ്പ് ഹൗസില്‍ ചര്‍ച്ച നടത്തിയത്.

തോമസിന്റെ രൂപതാ സന്ദര്‍ശനം വൃത്തികെട്ട കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് വെളളാപ്പളളി ആരോപിച്ചു. ഇത്തരം നടപടികള്‍ മൂലം കേരളീയര്‍ക്ക് മന്ത്രിയിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിലവിലിരിക്കുന്ന സാമുദായിക സൗഹാര്‍ദ്ദത്തിന് കോട്ടം വരുത്തുന്നതാണ് മന്ത്രിയുടെ നടപടി. തങ്ങളുടെ പദ്ധതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് മറ്റു മതാദ്ധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതിയെന്നും വെളളാപ്പളളി ചോദിച്ചു.

അംഗങ്ങള്‍ക്കുളള ക്ഷേമപദ്ധതികളുടെ കരട് തയ്യാറാക്കാനാണ് മന്ത്രി തോമസ് ലത്തീന്‍ കത്തോലിക്കാ സമ്മേളനത്തില്‍ പങ്കെടുത്തതെന്നും വെളളാപ്പളളി ആരോപിച്ചു. ഒരു മതേതര പാര്‍ട്ടിയുടെ നേതാവിന് ചേര്‍ന്നതല്ല ഈ നടപടികള്‍.

വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ടൂറിസം മന്ത്രി നടത്തിയ അരമന സന്ദര്‍ശനത്തില്‍ തങ്ങള്‍ക്കെതിര്‍പ്പുണ്ടെന്ന് ജമാഅത്ത് നേതാവ് എ. പൂക്കുഞ്ഞ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനേ ഈ നടപടികള്‍ ഉപകരിക്കൂ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീംലീഗ് നേതാവു കൂടിയാണ് പൂക്കുഞ്ഞ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X