എം. വി. ഗോവിന്ദന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയായി എം. വി. ഗോവിന്ദന്‍ എം എല്‍ എയെ തിരഞ്ഞെടുത്തു. ടി. ഗോവിന്ദന്‍ എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
ഇ. പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിവ് വന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റും ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറിയുമാണ് എം. വി. ഗോവിന്ദന്‍.












Click it and Unblock the Notifications