ദിലീപ് പ്രശ്നം : മനുഷ്യാവകാശ കമ്മിഷനും രംഗത്ത്
തിരുവനന്തപുരം : ചലച്ചിത്ര താരം ദിലീപിന് വിലക്കേര്‍പ്പെടുത്താനുളള ഫിലിം ചേമ്പര്‍ തീരുമാനത്തിനെതിരെ നല്കിയ പരാതികള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയ്ക്ക്.
ഫിലിം ചേമ്പറിന്റെ തീരുമാനത്തിനെതിരെ ഒട്ടേറെ പരാതികളാണ് മനുഷ്യാവകാശ കമ്മിഷന് ലഭിച്ചതെന്ന് കമ്മിഷന് അംഗം ഡോ. എസ്. ബലരാമന് വെളിപ്പെടുത്തി. പരാതികള്‍ വിശദമായി പഠിച്ചുവരികയാണെന്നും യുക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങള്‍ എവിടെ പ്രവര്‍ത്തിയ്ക്കണമെന്ന് നിര്ബന്ധിയ്ക്കാന് ഫിലിം ചേമ്പറിന് അധികാരമില്ല. ഫിലിം ചേമ്പറിന്റെ ഭരണഘടന പരിശോധിച്ചതിനു ശേഷം മറ്റു കാര്യങ്ങള്‍ വിശദമാക്കാമെന്ന് ഡോ. ബലരാമന് പറഞ്ഞു.
ഒട്ടേറെ സിനിമാ സംഘടനകളും താരങ്ങളും ഫാന്‍സ് അസോസിയേഷനുകളും ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ചേമ്പര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളും ഭാരവാഹികളുടെ പത്രപ്രസ്താവനയുമെല്ലാം കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ലിബര്‍ട്ടി ബഷീറിന്റെ പേരില്‍ പുതിയ വിവാദം
ദിലീപിനെ വച്ച് സിനിമയെടുക്കാനുളള തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന ്പ്രഖ്യാപിച്ച ലിബര്‍ട്ടി ബഷീറിന്റെ അംഗത്വം പുതുക്കുന്നതിന് ഫിലിം ചേമ്പര്‍ വിസമ്മതിച്ചു.
കേരളാ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ് ലിബര്‍ട്ടി ബഷീര്‍. ദിലീപിന് വിലക്കേര്‍പ്പെടുത്താനുളള നീക്കത്തിനെതിരെ പ്രതികരിക്കുകയും തന്റെ സിനിമാ പദ്ധതി തുടരാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ചേമ്പറിന് കത്തു നല്‍കുകയും ചെയ്തതാണ് ചേമ്പറിനെ പ്രകോപിപ്പിച്ചത്.
തന്റെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രീകരണത്തിനു മുമ്പുളള എല്ലാ ജോലികളും പൂര്‍ത്തിയായതു കാരണം ഇനി പിന്നോട്ട് പോകാനാകില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഡ്വാന്‍സ് നല്‍കുകയും റിക്കോര്‍ഡിംഗും മറ്റും തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ചേമ്പര്‍ ഈ തീരുമാനമെടുത്തത്. അതുകൊണ്ടാണ് തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയതെന്ന് ബഷീര്‍ വിശദീകരിയ്ക്കുന്നു.
ലിബര്‍ട്ടി ബഷീറിന് അംഗത്വം നല്കാന് ഫിലിം ചേമ്പര്‍ വിസമ്മതിച്ചാല്‍ അത് ചലച്ചിത്ര രംഗത്ത് പുതിയ വിഭാഗീയതയ്ക്ക് വഴിതെളിയ്ക്കുമെന്ന് ഒരു വിഭാഗം ഭയപ്പെടുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications