എറണാകുളം ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ജമീലയെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മെയ് 30 വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജില്ലയില്‍ പണിമുടക്ക് നടത്തി.
ജമീലയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ആശുപത്രിയിലെ 44 ഡോക്ടര്‍മാരും ജോലിക്കെത്തിയില്ല. അതേ സമയം ഡോക്ടര്‍മാരല്ലാത്ത ജീവനക്കാര്‍ ജോലിക്ക് ഹാജരായി. ഡോക്ടര്‍മാരുടെ സമരത്തിന് എതിരാണ് തങ്ങളെന്ന്് ജീവനക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications