ഹവാല കേസ്: റിസര്‍വ് ബാങ്ക് സംഘം മുംബൈയിലേയ്ക്ക്
തിരുവനന്തപുരം: കേരളത്തില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല് ബാങ്കുകള്‍ വഴി നടന്ന 336 കോടിയുടെ ഹവാല ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ റിസര്‍വ് ബാങ്ക് സംഘം മുംബൈയിലേക്കയച്ചു.
നെടുങ്കാടി ബാങ്ക്, ലോഡ് കൃഷ്ണ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാതോലിക് സിറിയന്‍ ബാങ്ക് എന്നിവയാണ് ഇടപാടിലുള്‍പ്പെട്ടിരിക്കുന്നത്. മുംബൈയില്‍ നിന്നും കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 336 കോടി മാറ്റിയ സംഭവത്തെ കുറിച്ചാണ് അന്വേഷണം. 1999 ഒക്ടോബറിനും 2000 ജൂലായിക്കുമിടയിലായിരുന്നു ഈ ഇടപാട്.
ഈ ബാങ്കുകളുടെ മുംബൈ ശാഖകളിലെ ഇടപാടിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് അന്വേഷണ സംഘം മുംബൈയിലേക്ക് പോവുന്നത്.












Click it and Unblock the Notifications