കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിനേശ് പണിക്കര്‍ പണം തരാനുണ്ട്: ജോസ് തോമസ്

  • By Staff
Google Oneindia Malayalam News

കോട്ടയം: ചലച്ചിത്ര നിര്‍മാതാവ് ദിനേശ് പണിക്കര്‍ തനിക്കടക്കം പലര്‍ക്കും പണം കൊടുക്കാനുണ്ടെന്ന് സംവിധായകന്‍ ജോസ് തോമസ് വെളിപ്പെടുത്തി.

ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് ജോസ് തോമസാണ്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി കൊടുത്ത 1.90 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ദിലീപ് ദിനേശ് പണിക്കര്‍ക്കെതിരെ കേസ് കൊടുത്തത്.

1,25,000 രൂപയാണ് ദിനേശ ്പണിക്കര്‍ തനിക്ക് തരാനുള്ളതെന്ന് ജോസ് തോമസ് പറഞ്ഞു. ഇതിന് ചെക്കൊന്നും തന്നിട്ടില്ല. അതുകൊണ്ട് കോടതിയെ സമീപിക്കാനും പറ്റില്ല. ചെക്ക് ചോദിച്ചപ്പോഴൊക്കെ എന്നെ വിശ്വാസമില്ലേ എന്നായിരുന്നു ദിനേശ് പണിക്കര്‍ പറഞ്ഞിരുന്നത്. എന്നെങ്കിലും പണം തരുമെന്നാണ് കരുതിയിരുന്നത്.

ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച പലര്‍ക്കായി നാല് ലക്ഷത്തോളം രൂപ ദിനേശ് പണിക്കര്‍ കൊടുക്കാനുണ്ട്. ദിലീപിന് 1.90 ലക്ഷവും തിരക്കഥാക്കൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബി കെ. തോമസിനും ഒരു ലക്ഷവും കൊച്ചിന്‍ ഹനീഫയ്ക്കും ഹരിശ്രീ അശോകനും 50000 രൂപ വീതവും ക്യാപ്റ്റന്‍ രാജുവിന് 25000 രൂപയുമാണ് കൊടുക്കാനുള്ളത്.

സിനിമയുടെ നിര്‍മാതാവ് താനല്ലെന്ന് ദിനേശ് പണിക്കര്‍ പറയുന്നത് ശരിയല്ല. കൃഷ്ണകുമാര്‍, ഹരി, ഷാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഇടയ്ക്ക് വെച്ച് നിര്‍മാണം മുടങ്ങിയ ചിത്രത്തിന്റെ വിതരണാവകാശം ദിനേശ് പണിക്കര്‍ വാങ്ങി. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്കാനുള്ള ബാക്കി പ്രതിഫലം നല്‍കാമെന്നേല്‍ക്കുകയും ചെയ്തു. ഇങ്ങനെ 12 ലക്ഷത്തിന്റെ ചെക്കുകള്‍ നല്‍കുകയും ചെയ്തിരുന്നു. -ജോസ് തോമസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X