കേരളത്തില്‍ കാലവര്‍ഷം തുടങ്ങി
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും ലക്ഷദ്വീപിന്റെ തെക്ക് ഭാഗത്തും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങിയതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തിനകം വടക്കന്‍ കേരളത്തിലേക്കും ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും കാലവര്‍ഷം വ്യാപിക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
മെയ് 29 ബുധനാഴ്ച തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്തത്. കൊച്ചിയില്‍ 11 സെന്റിമീറ്റര്‍ മഴ പെയ്തു. വടക്കന്‍ കേരളത്തിന്റെ ചില ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു.












Click it and Unblock the Notifications