ലീവ് സറണ്ടര്‍ നിര്‍ത്തിയത് താത്കാലികം
ആലപ്പുഴ: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം താത്കാലികമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചതിന് ശേഷം ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് മുരളി വ്യക്തമാക്കി. ആലപ്പുഴ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.
യുഡിഎഫിലെ ഒരു കക്ഷിയെയും ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു. ബാലകൃഷ്ണപിള്ള യുഡിഎഫ് ഏകോപന സമിതിയില്‍ പങ്കെടുക്കാത്തതിന് അദ്ദേഹം ഇതുവരെ വ്യക്തമായ കാരണങ്ങള്‍ നല്‍കിയിട്ടില്ല.
മന്ത്രിസഭ നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് യുഡിഎഫ് ഏകോപന സമിതിയാണ് തീരുമാനമെടുക്കേണ്ടത്. മന്ത്രിമാര്‍ക്ക് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാനാവില്ല.
നിയമസഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനോട് തനിക്ക് വ്യക്തിപരമായ എതിര്‍പ്പാണ്. എന്നാല്‍ സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്യാനാവില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications