ശതകോടി അര്‍ച്ചന സമാപിച്ചു
തിരുവനന്തപുരം: മലയാളപുഴ ദേവി ക്ഷേത്രത്തില്‍ 60 ദിവസമായി നടന്ന ശതകോടി അര്‍ച്ചന പൂര്‍ത്തിയായി. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ആദ്യമായാണ് ശതകോടി അര്‍ച്ചന നടത്തുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബ്രാഹ്മണര്‍ ഭദ്രകാളീ സഹസ്രനാമം 100 കോടി തവണ ഉരുവിടുകയും വിഗ്രഹത്തില്‍ അഭിഷേകം നടത്തുകയും ചെയ്തതോടെയാണ് ശതകോടി അര്‍ച്ചന സമാപിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ശതകോടി അര്‍ച്ചന മാര്‍ച്ച് 31നാണ് ആരംഭിച്ചത്. അര്‍ച്ചനയ്ക്കായി 48,000 കിലോ ഗ്രാം പൂവുകളാണ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്നത്.












Click it and Unblock the Notifications