മോട്ടോര്‍ വാഹന വകുപ്പിന് വെബ്സൈറ്റ്
തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന് സ്വന്തമായി . കേരളമോട്ടോര്‍ വെഹിക്കിള്‍സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് മെയ് 30 വ്യാഴാഴ്ച പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
ഇ ഗവര്‍ണന്‍സിനായി സി ഡിറ്റ് എന്ന സര്‍ക്കാര്‍ സ്ഥാപനം നല്‍കുന്ന സേവനം പര്യാപ്തമല്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പറഞ്ഞു. മൂന്നുമാസത്തിന് മുമ്പാണ് ഈ വെബ്സൈറ്റ് തയ്യാറാക്കാനായി സി ഡിറ്റിനെ ഏല്‍പ്പിച്ചത്. ഇതാണ് ഇ ഗവര്‍ണന്‍സ് നടപ്പാക്കാനായി സി ഡിറ്റ് കാണിയ്ക്കുന്ന വേഗതയെങ്കില്‍ കാര്യങ്ങള്‍ വഴിയില്‍ കിടക്കുകയേ ഉള്ളു. ഒരു മാസം മുമ്പ് തന്നെ ഈ വെബ്സൈറ്റിന്റെ രൂപം താന്‍ കണ്ടിരുന്നതാണ്. എന്നാല്‍ അത് ഔദ്വോഗികമായി തുറക്കാന്‍ വീണ്ടും ഒരുമാസം കൂടി എടുത്തു. ഇത് ഈ രംഗത്ത് അനുവദിയ്ക്കാവുന്ന കാലതാമസമല്ല. ഗണേശ് അഭിപ്രായപ്പെട്ടു.
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും വെബ്സൈറ്റ് വഴി ലഭ്യമാകുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍ വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, അവയുടെ പുതുക്കല്‍, വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍ എന്നിങ്ങനെ എല്ലാ സേവനങ്ങളും സൈറ്റ് വഴി ഉപഭോക്താവിന് ലഭ്യമാകും.
മോട്ടോര്‍ വാഹന വകുപ്പില്‍ ഉപയോഗിക്കേണ്ട എല്ലാ അപേക്ഷാഫോമുകളും സൈറ്റില്‍ നിന്നും ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications