ഓക്സാന ഫെഡറോവ വിശ്വസുന്ദരി
സാന്‍ യുവാന്‍ (പ്യൂറിട്ടോറിക്കൊ, കരീബിയ) : 2002ലെ വിശ്വസുന്ദരിയായി റഷ്യയുടെ ഓക്സാന ഫെഡറോവ തിരഞ്ഞെടുക്കപ്പെട്ടു.
പനാമയുടെ ജസ്റിന്‍ പാസെക് റണ്ണര്‍ അപ്പായി. ചൈനയുടെ ലിംഗ് ഫുവോയ്ക്കാണ് മൂന്നാം സ്ഥാനം. ചൈന ആദ്യമായാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മെയ് 29ന് അമേരിക്കയിലെ പ്യൂട്ടോറിക്കയുടെ തലസ്ഥാനമായ സാന്‍ യുവാനിലാണ് വിശ്വസുന്ദരി മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നത്.
നിങ്ങളെ ഏറ്റവും ലജ്ജിപ്പിയ്ക്കുന്നതെന്ത്? എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് അവസാനമെത്തിയ അഞ്ചു പേരില്‍ നിന്നും വിശ്വസുന്ദരിയുടെ കിരീടം ഓക്സാനയുടെ തലയിലെത്തിച്ചത്. തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍ എന്ന ലളിതമായ ഉത്തരമായിരുന്നു അവരുടേത്.
റഷ്യയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ സര്‍വകലാശാലയിലെ ലക്ചറാണ് ഓക്സാന ഫെഡറോവ.












Click it and Unblock the Notifications