അര്‍ബന്‍ ബാങ്കുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കരുത്
കൊച്ചി: ലൈസന്‍സില്ലാത്ത അര്‍ബന്‍ ബാങ്കുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനോ കോടതിയുടെ ഉത്തരവില്ലാതെ അത്തരം ബാങ്കുകള്‍ രജിസ്റര്‍ ചെയ്യാനോ പാടില്ലെന്ന് സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത അര്‍ബന്‍ ബാങ്കുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതിനെ ചോദ്യം ചെയ്ത് ചില സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജികളുടെ മേല്‍ ജസ്റിസ് കുര്യന്‍ ജോസഫാണ് വിധി പുറപ്പെടുവിച്ചത്.
ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ ചട്ടങ്ങളില്‍ നിന്ന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഈ ബാങ്കുകളെ അനുവദിക്കരുതെന്ന് ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications