Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തപ്പറായുടെ അറസ്റ്; ദാവൂദിന് തിരിച്ചടി

ദില്ലി: ഇന്ത്യയില്‍ ടിഫിന്‍ബോക്സ് സ്ഫോടന പരമ്പര നടത്താനുള്ള അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ നീക്കം പൊളിഞ്ഞു. ദാവൂദിന്റെ അനുയായിമാരിലൊരാളായ ബാംഗ്ലൂര്‍ സ്വദേശി മുത്തപ്പറായി ദുബായില്‍ അറസ്റിലായതോടെ ദാവൂദിന്റെ മറ്റ് ഒട്ടേറെ നീക്കങ്ങള്‍ കൂടി വെളിപ്പെടുമെന്ന് കരുതുന്നു.

മുത്തപ്പറായിയെ സിബിഐ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഗുജറാത്തില്‍ സ്ഫോടനപരമ്പര സൃഷ്ടിക്കുകയായിരുന്നു ദാവൂദിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തിലെ സിറ്റി ബസ് സര്‍വീസുകളില്‍ നാല് ടിഫിന്‍ ബോക്സ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. ദാവൂദിന്റെ നിര്‍ദേശപ്രകാരം ഗുജറാത്തിലെ അധോലോക ഗുണ്ടയായ ഇസ്മാ ഈലാണ് ഈ ബോംബുസ്ഫോടന പരമ്പര സൃഷ്ടിച്ചത്. ഈ കൃത്യം നടത്താന്‍ ദാവൂദിനും ഓഹരിയുള്ള ഒരു മണി എക്സ്ചേഞ്ചുവഴി ഇസ്മാഈലിന് പണം അയച്ചുകൊടുത്തതായി പറയുന്നു.

ഗുജറാത്ത് കലാപത്തിന് പകരം വീട്ടാന്‍ ദാവൂദിന്റെ അനുജന്‍ അനീസ് ഇബ്രാഹിം ദുബായില്‍ ഒരു രഹസ്യയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ മുത്തപ്പറായിയും പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരുടെ നീക്കങ്ങളെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. സി ബി ഐ ഈ വിവരം നല്കിയതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് മുത്തപ്പറായിയെ പിടികൂടിയത്.

ബാംഗ്ലൂരിലെ ഏറ്റവും വലിയ അധോലോകനായകനായ മുത്തപ്പറായി പൊലീസിന് കീഴടങ്ങിയതല്ല, ദുബായ് പൊലീസ് അറസ്റുചെയ്തതാണെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.ടി. സംഗ്ലിയാന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വ്യാജപാസ്പോര്‍ട്ട് കൈവശം വച്ചതിനാണ് ദുബായ് ഇമിഗ്രേഷന്‍ അധികൃതര്‍ മുത്തപ്പറായിയെ പിടികൂടിയത്. കേന്ദ്രഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുബായ് ഇമിഗ്രേഷന്‍ അധികൃതരുടെ നടപടി.

മുത്തപ്പറായിയെ ചോദ്യംചെയ്യുന്നതിലൂടെ ഗുജറാത്ത് കലാപത്തില്‍ ദാവൂദ് ഇബ്രാഹിമിനുള്ള പങ്ക് വ്യക്തമാകുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+