പെട്രോള്‍ വില വര്‍ധന: തീരുമാനിച്ചില്ലെന്ന്
ദില്ലി: പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി രാം നായിക് പറഞ്ഞു. അസംസ്കൃത എണ്ണയുടെ വില ബാരലിന് അഞ്ചു ഡോളര്‍ വരെ കൂടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ടായിരുന്നു.
വിലവര്‍ധന സംബന്ധിച്ച് താന്‍ പ്രധാനമന്ത്രിയായോ ധനമന്ത്രിയായോ ചര്‍ച്ച നടത്തിയിട്ടുപോലുമില്ല. എന്തായാലും അടുത്ത ഒന്നു രണ്ടു ദിവസത്തേക്ക് വില കൂട്ടില്ല. - പെട്രോളിയം മന്ത്രി രാം നായിക് മെയ് 31 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അസംസ്കൃതഎണ്ണയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ രണ്ടു വഴികളാണ് സര്‍ക്കാരിന്റെ മുന്‍പിലുള്ളത്. ഒന്ന് എക്സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തുക എന്നതാണ്. അതല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 2.50 മുതല്‍ മൂന്നു രൂപ വരെയും ഡീസല്‍ വില 1.50 രൂപയും കൂട്ടുക എന്നതാണ് രണ്ടാമത്തെ മാര്‍ം. കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വരുന്ന ഓരോ ഡോളര്‍ വിലവര്‍ധനവിനും ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളും വിപണനകമ്പനികളും മാസത്തില്‍ 200 കോടി അധികഭാരം ചുമക്കേണ്ടി വരുന്നുണ്ട്. ഇതില്‍ നിന്ന് എണ്ണശുദ്ധീകരണ ശാലകളെയും വിപണനകമ്പനികളേയും രക്ഷിക്കാന്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയേ കഴിയൂ.












Click it and Unblock the Notifications