Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണനെ പിന്തുണയ്ക്കില്ല: വാജ്പേയി

ദില്ലി: കെ.ആര്‍. നാരായണന് രണ്ടാം തവണയും രാഷ്ട്രപതി പദവി നല്കാന്‍ തയ്യാറല്ലെന്ന് വാജ്പേയി വ്യക്തമാക്കിയതായി അറിയുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇക്കാര്യം നേരിട്ട് നാരായണനെ അറിയിച്ചുവെന്നും വിശ്വസ്തവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യാ-പാക് സംഘര്‍ഷം സംബന്ധിച്ച് രാഷ്ട്രപതിയുമായി സംസാരിക്കാനാണ് പ്രധാനമന്ത്രി മെയ് 30 വ്യാഴാഴ്ച നാരായണനെ സന്ദര്‍ശിച്ചത്. 45 മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കിടയില്‍ രണ്ടു തവണ രാഷ്ട്രപതി പദം എന്ന കീഴ്വഴക്കമില്ലെന്ന് നാരായണനോട് വാജ്പേയി വ്യക്തമാക്കിയതായും അറിയുന്നു.

ഡോ. രാജേന്ദ്രപ്രസാദിന് ശേഷം ഒരാളും രണ്ടു തവണ രാഷ്ട്രപതിയായിട്ടില്ല. ഈ കീഴ്വഴക്കം നാരായണനും തുടരണം എന്നതാണ് എന്‍ഡിഎയിലെ പൊതുഅഭിപ്രായം എന്നും വാജ്പേയി നാരായണനെ അറിയിച്ചു. നാരായണനെ രണ്ടാംതവണയും രാഷ്ട്രപതിയാക്കുന്നതിനെ ബിജെപി എതിര്‍ത്തിരുന്നു. പകരം മഹാരാഷ്ട്രഗവര്‍ണര്‍ പി.സി. അലക്സാണ്ടറെ രാഷ്ട്രപതിയാക്കാനാണ് ബിജെപി നിര്‍ദേശം. അലക്സാണ്ടറെ രാഷ്ട്രപതിയാക്കുന്നതിലൂടെ ഭാവിയില്‍ സോണിയ പ്രധാനമന്ത്രിയാകുന്നത് തടയാമെന്നതാണ് ബിജെപി ലക്ഷ്യം.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തയാഴ്ച പുറപ്പെടുവിക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആര്‍. നാരായണന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കും. തിരഞ്ഞെടുപ്പ് ജൂലായ് രണ്ടാംവാരം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+