ജൂണില്‍ എയര്‍ ടെല്‍ കേരളത്തിലെത്തും
ചെന്നൈ : എയര്‍ ടെല്‍ സെല്‍ ഫോണ്‍ ജൂണ്‍ അവസാനത്തോടെ കേരളത്തില്‍. അടുത്ത ആഴ്ച തമിഴ്നാടില്‍ എയര്‍ടെല്‍ സേവനം ലഭ്യമായിത്തുടങ്ങുമെന്നും ഭാരതി സെല്ലുലാര്‍ ലിമിറ്റഡ് അറിയിച്ചു. 300 കോടിയാണ് ആദ്യ മുതല്‍മുടക്ക്.
ബിഎസ്എന്‍എല്‍ വരുന്നുതിനു മുമ്പേ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഭാരതി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ കേരളത്തില്‍ ബിപിഎല്ലും എസ്കോട്ടലും മാത്രമാണ് പ്രവര്‍ത്തിയ്ക്കുന്നത്. തമിഴ്നാട്ടില്‍ എയര്‍സെല്ലും ബിപിഎല്ലുമാണ് ഇപ്പോഴുളളത്.
അഞ്ചോ ആറോ ആഴ്ചയ്ക്കുളളില്‍ ഇരു സംസ്ഥാനങ്ങളിലും എയര്‍ടെല്‍ എത്തുമെന്ന് കമ്പനിയുടെ ദക്ഷിണമേഖലാ സി. ഇ. ഒ. പി. എച്ച്. റാവു അറിയിച്ചു. കേരളത്തിലെ 102 കേന്ദ്രങ്ങളിലാണ് എയര്‍ടെല്‍ ലഭ്യമാകുന്നത്. തമിഴ്നാട്ടിലെ 50 നഗരങ്ങളിലും.
ഇരു സംസ്ഥാനങ്ങളിലുമായി 400 ബേസ് സ്റേഷനുകളും കമ്പനി ഉദ്ദേശിക്കുന്നുണ്ട്, ഓരോന്നിനും 200 വീതം. കേരളത്തില്‍ ഇപ്പോഴുളള മൊബൈല്‍ സര്‍വീസുകള്‍ സ്ഥാപിച്ചിരിക്കുന്നതിനെക്കാള്‍ ബേസ് സ്റേഷന്‍ സ്ഥാപിക്കാനാണ് ഭാരതിയുടെ ശ്രമം. തമിഴ്നാട്ടിലും ബിപിഎല്ലിനെക്കാള്‍ ബേസ് സ്റേഷനുകള്‍ ഭാരതിയ്ക്കുണ്ടാകും. എയര്‍സെല്ലിന് 300 ബേസ് സ്റേഷനുകള്‍ തമിഴ്നാട്ടിലുണ്ട്.
എസ്. എം. എസ്., വോയ്സ് മെയില്‍, ബില്ലിംഗ്, ഉപഭോക്താക്കള്‍ക്കാവശ്യമായ മറ്റു സേവനങ്ങള്‍ എന്നിവയും എയര്‍ടെല്‍ നല്‍കുന്നുണ്ട്. കൊച്ചിയിലും കോയമ്പത്തൂരിലുമാണ് പ്രധാന ഓഫീസുകള്‍. ആദ്യഘട്ടത്തില്‍ 100 പേരെയാണ് നിയമിക്കാന്‍ പദ്ധതി. കമ്പനി വളരുന്നതോടെ സ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുമെന്ന് കമ്പനിയുടെ സി. ഇ. ഒ. അറിയിച്ചു.












Click it and Unblock the Notifications