കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിം ചേമ്പറില്‍ ഭിന്നത രൂക്ഷമാകുന്നു

  • By Super
Google Oneindia Malayalam News

കൊച്ചി : ദിലീപിനെ വിലക്കാനുളള തീരുമാനം ഫിലിം ചേമ്പറിനെ പിളര്‍പ്പിലെത്തിയ്ക്കുന്നു?

ദിലീപ് നായകനായി കരാര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസം കുടാതെ നടക്കുകയാണ്. ദിലീപിന് നല്‍കിയ അഡ്വാന്‍സ് തിരിച്ചു വാങ്ങണമെന്നത് ഫിലിം ചേമ്പര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു.

എന്നാല്‍ തീയേറ്ററുകളില്‍ ഇന്ന് മിനിമം ഗാരണ്ടിയുളള ഏകനടനായ ദിലീപിനെ വിലക്കുന്നത് സിനിമാ വ്യവസായത്തിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വലിയൊരു വിഭാഗം നിര്‍മ്മാതാക്കളും വിതരണക്കാരും വാദിയ്ക്കുന്നത്. ഓണത്തിനു മുമ്പ് സൂപ്പര്‍താര ചിത്രങ്ങളൊന്നും റിലീസിനില്ലാത്തതിനാല്‍ കളക്ഷന്‍ ഉറപ്പുളളത് ദിലീപ് ചിത്രങ്ങള്‍ക്കു മാത്രമാണ്.

ദിലീപും കാവ്യാ മാധവനും അഭിനയിക്കുന്ന മീശ മാധവന്‍ ജൂണ്‍ 28നാണ് റിലീസിന് നിശ്ചയിച്ചിരിക്കുന്നത്. ദിലീപ്- കമല്‍ ചിത്രമായ ഗ്രാമഫോണിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സച്ചിദാനന്ദന്റെ സമയം എന്ന ചിത്രത്തിന്റെ കടലാസ് പ്രവര്‍ത്തനങ്ങളും തടസങ്ങളില്ലാതെ നടക്കുകയാണ്.

ദിലീപിനെ വിലക്കരുതെന്ന് ഒരു വിഭാഗം നിര്‍മ്മാതാക്കളും വിതരണക്കാരും ചേമ്പര്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നറിയുന്നു. ഇവര്‍ ദിലീപിന്റെ വീട്ടിലെത്തി പിന്തുണ വാഗ്ദാനം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു.

ഇവരുടെ അഭിപ്രായത്തിന് വിലകല്‍പ്പിയ്ക്കാതെ നിരോധനവുമായി മുന്നോട്ടു പോയാല്‍ ശക്തമായി ചെറുക്കാനും നീക്കം നടക്കുന്നു. ചേമ്പര്‍ ഭാരവാഹികളുടെ തീയേറ്ററുകളില്‍ മേജര്‍ റിലീസുകള്‍ നല്‍കാതിരിക്കാന്‍ വിതരണക്കാരുടെ ഇടയില്‍ ശ്രമം നടക്കുന്നുണ്ട്. മോഹന്‍ലാല്‍- ഷാജി കൈലാസ് ടീമിന്റെ ഓണച്ചിത്രമായ താണ്ഡവം ഒരു ചേമ്പര്‍ ഭാരവാഹിയുടെ തീയേറ്ററില്‍ റിലീസിന് നിശ്ചയിച്ചിട്ടുണ്ട്. ഇത് നല്‍കാതിരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം നടക്കുന്നുണ്ട്.

സീരീയലുകളില്‍ അഭിനയിക്കുന്ന താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വിലക്കാനുളള ചേമ്പര്‍ തീരുമാനത്തെക്കുറിച്ച് മാക്ടയും ചേമ്പറും തമ്മിലുളള ചര്‍ച്ച കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്. ചേമ്പറിന്റെ തീരുമാനത്തില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ടു പോകേണ്ടെന്നാണ് ചേമ്പര്‍ ഭാരവാഹികളുടെ നിലപാട്. ഈ തീരുമാനങ്ങളൊന്നും അനുസരിക്കേണ്ടെന്ന് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തീരുമാനിച്ചാല്‍ പ്രതിസന്ധി കൂടുതല്‍ വഷളാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X