ജനകീയ വിചാരണ നിയമവിരുദ്ധം
തിരുവനന്തപുരം: ജനകീയ വിചാരണ പോലുള്ള സമരരീതികള്‍ നിയമവിരുദ്ധമാണെന്നും അത്തരം സമരങ്ങള്‍ അടിച്ചമര്‍ത്തുമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി.
കേരളത്തെ എഴുപതുകളിലേക്ക് പോവാന്‍ അനുവദിക്കില്ല. എഴുപതുകളിലേതു പോലെ ജനകീയ വിചാരണ നടത്തിയാല്‍ അരാജകത്വമാണ് സംസ്ഥാവത്തുണ്ടാവുക. നിയമം ആരും കൈയിലെടുക്കേണ്ട- ആന്റണി പറഞ്ഞു.
മെയ് 31 വെള്ളിയാഴ്ച എറണാകുളം ഗസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യരംഗത്ത് അഴിമതി കൂടി വരുന്നതായി മുഖ്യമന്ത്രി സമ്മതിച്ചു. അഴിമതി തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അഴിമതിക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി നില്‍ണം.












Click it and Unblock the Notifications