കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാസ്ഥ മൂലം കുട്ടി മരിച്ചെന്ന്

  • By Staff
Google Oneindia Malayalam News

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പതിനാലുകാരന്‍ മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം.

കായംകുളം താഴത്തു വൈപ്പില്‍ ബിനു (14) വാണ് മെയ് 31 വെള്ളിയാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ബിനുവിനെ ആശുപത്രിയിലെത്തിച്ചത്.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബിനുവിനെ ഡോക്ടര്‍ പരിശോധിച്ച് കുത്തിവെപ്പ് നടത്തി. അല്പം കഴിഞ്ഞപ്പോള്‍ കുട്ടിയുടേെ നില മോശമായപ്പോള്‍ ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും അവരാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ബിനുവിന്റെ അമ്മ പറയുന്നത്. ഒന്നിലേറെ തവണ പരാതിയുമായി ചെന്നെങ്കിലും കുട്ടിയെ നോക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.

ബിനു മരിച്ചതിനെ തുടര്‍ന്ന് അമ്മയും ബന്ധുക്കളും മറ്റ് രോഗികളും ബഹളമുണ്ടാക്കി. ബഹളം മൂലം അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം അല്പനേരം സ്തംഭിച്ചു.

സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് ബിനുവിന്റെ അമ്മ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X