ജമീലയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ് ജമീലയ്ക്കെതിരെ വിജിലന്‍സ് പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിച്ച് കേരളീയ യുവജന വേദി പരസ്യവിചാരണ ചെയ്യാന്‍ ശ്രമിച്ച ജമീല ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
പത്രവാര്‍ത്തകള്‍ സ്വമേധയാ പരാതിയായി പരിഗണിച്ചാണ് ജഡ്ജി എസ്. സതീനാഥന്‍ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം വിജിലന്‍സ് ഡി വൈ എസ് പിയാണ് അന്വേഷണം നടത്തേണ്ടത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമീലയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications