ആശുപത്രി തകര്‍ത്ത സംഭവം:18 പേര്‍ അറസ്റില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. പി. മുരളീധരന്‍ ഓപ്പറേഷന് ശേഷം മരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി ജനക്കൂട്ടം തകര്‍ത്ത സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ് ചെയ്തു.
അറസ്റിലായവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുന്നതിന് മതിയായ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് എസ് പി മനോജ് എബ്രഹാം അറിയിച്ചു.
പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുരളീധരന്‍ മരിച്ചത് മതിയായ ചികിത്സ ലഭിക്കാത്തതു മൂലമാണെന്ന് വ്യക്തമാക്കുകയാണെങ്കില്‍ ഉത്തരവാദികളായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു.
ആശുപത്രി ജനക്കൂട്ടം തകര്‍ത്തതിനെ തുടര്‍ന്ന് ചില രോഗികള്‍ ആശുപത്രി വിട്ടിരുന്നു. ചില രോഗികള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. അക്രമത്തെ തുടര്‍ന്ന് ആശുപത്രി വിട്ട ഡോക്ടര്‍മാരും മറ്റ് ജിവനക്കാരും മെയ് 31 വെള്ളിയാഴ്ച ജോലിക്കെത്തിയിട്ടുണ്ട്.












Click it and Unblock the Notifications