നഴ്സുമാരെ പിരിച്ചുവിട്ട് തിരിച്ചെടുക്കുന്നു
കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആരോഗ്യവകുപ്പില്‍ വന്‍ അഴിച്ചുപണി നടത്തുന്നു. ഇപ്പോഴുള്ള താത്കാലിക നഴ്സുമാരെ പിരിച്ചുവിട്ട് കുറഞ്ഞ ശമ്പളത്തില്‍ വീണ്ടും തിരിച്ചെടുക്കാനാണ് നീക്കം.
6100 രൂപയാണ് താത്കാലിക നഴ്സുമാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ശമ്പളം. നഴ്സുമാരുടെ എണ്ണം കൂടുതലാണെന്ന് പറഞ്ഞ് ഇവരെ പിരിച്ചുവിട്ട് വീണ്ടും ഇവരെ തിരിച്ചെടുക്കും. 4500 രൂപയായിരിക്കും തിരിച്ചെടുക്കുന്ന നഴ്സുമാര്‍ക്ക് നല്‍കുന്ന ശമ്പളം.
യഥാര്‍ഥത്തില്‍ ആവശ്യമുള്ള നഴ്സുമാര്‍ പോലും ആരോഗ്യവകുപ്പില്‍ ഇപ്പോഴില്ല. അതുകൊണ്ടുതന്നെ പിരിച്ചുവിട്ട് പകരം നിയമനം നടത്താതിരിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണത്രെ ഈ പിരിച്ചുവിടല്‍ നാടകം നടത്തുന്നത്. പിരിച്ചുവിടലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാനും നീക്കമുണ്ട്.












Click it and Unblock the Notifications