Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജപിരിവ്: പിഡിപി നേതാവ് പുറത്ത്

തലശേരി: മദനിയുടെ കേസ് നടത്താനെന്ന പേരില്‍ വ്യാജപിരിവ് നടത്തിയതിന് പിഡിപി ജില്ലാ പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രാമദാസ് കതിരൂരിനെയാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

കോയമ്പത്തൂരില്‍ നിന്നും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പിഡിഡി കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം വലിയകത്ത് സിദ്ദിഖിന് അയച്ച ഫാക്സ് സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ ജില്ലാ സെക്രട്ടറി മജീദിന് പ്രസിഡന്റിന്റെ ചുമതല നല്കിയതായും മദനി ഫാക്സ് സന്ദേശത്തില്‍ അറിയിച്ചു.

മദനിയുടെ കേസ് നടത്താനെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ രാമദാസ് കതിരൂര്‍ പിരിച്ചെടുത്തതായി പറയുന്നു. ജില്ലയിലെ വ്യാപാരികളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി വ്യാപാരികളില്‍ നിന്നും പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി.

ജീര്‍ണത ബാധിച്ച ജനക്കൂട്ടമായി പിഡിപിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മദനി ഫാക്സ് സന്ദേശത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+