ഈ വര്‍ഷം എയ്ഡഡ് പ്ലസ് ടു സ്കൂളില്ല
കൊച്ചി: ഈ അധ്യയനവര്‍ഷത്തില്‍ എയിഡഡ് വിഭാഗത്തില്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണ് എയ്ഡഡ് പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കാതിരിക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി. കെ. ബീരാന്‍ പറഞ്ഞു. അണ്‍ എയിഡഡ് വിഭാഗത്തില്‍ പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും.
പ്ലസ് ടു കേസുകള്‍ വാദം കേള്‍ക്കാനായി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ആറാം തീയതിയിലേക്ക് മാറ്റിവെച്ചു.












Click it and Unblock the Notifications