വനഭൂമി: മുരളിയുടെ ഭാര്യയുടെ ഹര്‍ജി തള്ളി
കൊച്ചി: കോഴിക്കോട് ഫോറസ്റ് റേഞ്ചിലുള്‍പ്പെട്ട 600 ഏക്കര്‍ വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ ഭാര്യ ജ്യോതിയും സഹോദരന്‍ ജയനാരാണണനും നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി.
പാലക്കാട് ഫോറസ്റ് ട്രിബ്യൂണലില്‍ ഇവര്‍ നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ട്രിബ്യൂണലിന്റെ വിധിയെ ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വനഭൂമിയിലെ ഉടമസ്ഥാവകാശം സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് വിധി പുറപ്പെടുവിച്ച ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്‍, കെ. മുഹമ്മദ് ഷാഫി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോഴിക്കോട് ഫോറസ്റ് റേഞ്ചിലെ പെരുവണ്ണാമൂഴിയിലെ 600 ഏക്കര്‍ ഭൂമി തങ്ങള്‍ പാരമ്പര്യമായി കൈവശം വെക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിക്കാരുടെ പ്രായം കണക്കിലെടുത്താല്‍ 1959 മുതല്‍ ഈ ഭൂമി കൈവശം വെക്കുകയാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications