മാര്‍ച്ചില്‍ സെറ്റ് ജയിച്ചവരെയും പരിഗണിക്കണം
കൊച്ചി: 2002 മാര്‍ച്ചില്‍ സെറ്റ് പരീക്ഷ പാസായ ഗവര്‍മെന്റ് ഹൈസ്കൂള്‍ അധ്യാപകരെയും ഹയര്‍ സെക്കന്ററി നിയമനത്തിന് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
2000 സപ്തംബറിനുള്ളില്‍ അര്‍ഹത നേടിയവരെ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സീനിയോറിറ്റി ലിസ്റ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമനങ്ങള്‍ ഈ ലിസ്റില്‍ നിന്നായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ ലിസ്റില്‍ 2002 മാര്‍ച്ചില്‍ യോഗ്യത നേടിയവരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി വിധി.
പയ്യോളി ജി വി എച്ച് എസ് എസ് അധ്യാപകന്‍ വി. രാജീവും മറ്റ് 11 പേരും സമര്‍പ്പിച്ച ഹര്‍ജി മേല്‍ ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications