പ്രസ് ക്ലബില്‍ സ്പീക്കര്‍ക്ക് വിലക്ക്
തിരുവനന്തപുരം : പ്രസ് ക്ലബിന്റെ പരിപാടികളില്‍ നിന്നും സ്പീക്കറെ മാറ്റിനിര്‍ത്താന്‍ തീരുമാനം.
നിയമസഭയില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കു പിന്‍വലിക്കുന്നതു വരെ പ്രസ് ക്ലബിന്റെ ഒരു പരിപാടിയിലും സ്പീക്കറെ പങ്കെടുപ്പിക്കേണ്ടെന്ന് മെയ് 30 വ്യാഴാഴ്ച പ്രസ് ക്ലബില്‍ ചേര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. ജൂണ്‍ മൂന്നിന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചു നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി, പാര്‍ലമെന്ററികാര്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശാഭിമാനി ജനറല്‍ എഡിറ്റര്‍ കെ. മോഹനന്‍, സൂര്യാ ന്യൂസ് എഡിറ്റര്‍ സി. സുകുമാരന്‍, ഏഷ്യാനെറ്റ് തിരുവനന്തപുരം ബ്യൂറോ ചീഫ് എസ്. ബിജു, കൈരളി ന്യൂസ് എഡിറ്റര്‍ പാര്‍വതീ ദേവി, എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ബോബി നായര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.












Click it and Unblock the Notifications