ഐ എസ് ഡി നിരക്ക് കുറയുന്നു
കൊച്ചി: എസ് ടി ഡി നിരക്കുകള്‍ക്ക് പിന്നാലെ ഐ എസ് ഡി നിരക്കുകളിലും വന്‍കുറവ് വരുന്നു. തെക്കേ ആഫ്രിക്ക മുതല്‍ മലേഷ്യ വരെ നീളുന്ന സേഫ് എന്ന കേബിള്‍ ശൃംഖ കമ്മിഷന് ചെയ്തതോടെയാണിത്.
സൈഗാളിലെ ധക്കാറിലാണ് സെയ്ഫ് കമ്മിഷന് ചെയ്തത്. ഇന്ത്യയില്‍ കൊച്ചിയുമായി ശൃംഖലയ്ക്ക് ബന്ധമുണ്ട്.
ഈ ശൃംഖല കമ്മിഷന് ചെയ്തതോടെ ടെലഫോണുകളുടെ വിനിമയത്തിലുണ്ടാവുന്ന കാലതാമസം കുറയും. ഇപ്പോള്‍ ഉപഗ്രഹം വഴിയാണ് ഐ എസ് ഡി കോളുകള്‍ പോവുന്നത്. കോളുകള്‍ ബൃഹത്തായ സമുദ്രാന്തര കേബിള്‍ ശൃംഖല വഴിയാവുന്നതോടെ കാലതാമസത്തില്‍ വന്‍കുറവുണ്ടാകും. ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് ഹോങ്കോംഗിലേക്ക് വിളിക്കുമ്പോള്‍ 300 മില്ലി സെക്കന്റിന്റെ കാലതാസമാണുണ്ടാവുന്നത്. ഇത് 30 മില്ലി സെക്കന്റായി കുറയും. കാലതാമസം കുറയുന്നതോടെ ഐഎസ്ഡി നിരക്കുകളിലും കുറവുണ്ടാകും.
ദക്ഷിണേന്ത്യയില്‍ ഇന്റര്‍നെറ്റിന് മികച്ച ബാന്‍ഡ് വിഡ്ത് ലഭിക്കാനും ഈ കേബിള്‍ ശൃംഖല സഹായകരമാവും.