ആണവശേഷി കൂടുതല്‍ ഇന്ത്യയ്ക്കെന്ന് പഠനറിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ : അണുബോംബുകള്‍ വഹിക്കാന്‍ ശേഷിയുളള 150 റോക്കറ്റുകളെങ്കിലും ഇന്ത്യയ്ക്കുണ്ടെന്ന് അമേരിക്കന്‍ മാസിക.
പാകിസ്താന് 50ല്‍ താഴെ റോക്കറ്റുകളേ ഉളളൂവെന്ന് പ്രശസ്ത പ്രതിരോധ മാസികയായ ജെയിന്‍സ് ഡിഫന്‍സ് ജേണല്‍ പറയുന്നു.
ഇന്ത്യയ്ക്കെതിരെ അണുവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന പാക് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണം പുറത്തു വന്നത്. 1998ലെ ആണവ പരീക്ഷണങ്ങള്‍ക്കു ശേഷം ഇരു രാജ്യങ്ങളുടെയും ആയുധ ശേഖരത്തെക്കുറിച്ച് പുറംലോകത്തിന് കൃത്യമായ ധാരണയൊന്നുമില്ല. എങ്കിലും തങ്ങളുടേതായ മാര്‍ഗമുപയോഗിച്ച് നടത്തിയ സര്‍വെയിലാണ് ജെയിന്‍ ഈ നിഗമനത്തിലെത്തിയത്.
ഇന്ത്യയുടെ പ്രധാന യുദ്ധവിമാനങ്ങളായ മിഗ്, മിറാഷ്, ജാഗ്വാര്‍ എന്നിവയ്ക്കും അഗ്നി, ധനുഷ്, പൃഥ്വി മിസ്സിലുകള്‍ക്കും 20 കിലോ ടണ്‍ ഭാരമുളള അണ്വായുധങ്ങള്‍ വഹിക്കാനുളള ശേഷിയുണ്ട്. ആവശ്യാനുസരണം ആണവായുധങ്ങള്‍ നിര്‍മ്മിയ്ക്കാനുളള യുറേനിയം, പ്ലൂട്ടോണിയം ശേഖരവും ഇന്ത്യയുടെ കൈവശമുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയുടെ അത്രയും ആധുനികമല്ലെങ്കിലും 25 മുതല്‍ 50 വരെ ആണവവാഹിനികള്‍ പാകിസ്താനുണ്ട്. 20 മുതല്‍ 25 കിലോ ടണ്‍ വഹിക്കാന്‍ ശേഷിയുളള റോക്കറ്റുകള്‍ നിര്‍മ്മിയ്ക്കാനുളള ഒരുക്കത്തിലാണ് പാകിസ്താന്‍. ഷഹീന്‍, ഗോറി മുതലായ മിസ്സിലുകളില്‍ ഘടിപ്പിക്കുകയാണ് പാക് ഉദ്ദേശം.
അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ അടുത്തിടെ പാകിസ്താന്‍ മിസ്സില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അബ്ദാലി, ഗോറി, ഗസ്നവി തുടങ്ങിയ മിസ്സിലുകളാണ് പാകിസ്താന്‍ പരീക്ഷിച്ചത്.
എന്നാല്‍ 10 മുതല്‍ 20 വരെ ആണവ വാഹിനികള്‍ ഉപയോഗിച്ചാല്‍ പോലും ഇരുപക്ഷത്തും കനത്ത ആള്‍നാശം ഉണ്ടാകുമെന്ന ്പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ദക്ഷിണേഷ്യയിലുണ്ടാകുന്ന ഏത് ആണവയുദ്ധവും ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കും.
ആണവായുധങ്ങളുപയോഗിച്ചുളള യുദ്ധം ക്ഷണിച്ചു വരുത്തിയാല്‍ ഇരുരാജ്യങ്ങളും സ്വയം പരാജയപ്പെടുകയേ ഉളളൂ. വന്‍നഗരങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ആണവ ആക്രമണങ്ങള്‍ ഏല്‍പ്പിയ്ക്കുന്ന നാശനഷ്ടങ്ങള്‍ അതിഗുരുതരമായിരിക്കും.












Click it and Unblock the Notifications