കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബാംഗ്ലൂരില്‍ വര്‍ഗീയ സംഘര്‍ഷം; ഒരു മരണം
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ തിലക്നഗറിലും പരിസര പ്രദേശങ്ങളിലും ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.
മെയ് 31 വെള്ളിയാഴ്ച രാത്രി ഒരു വിഭാഗത്തിന്റെ ഘോഷയാത്ര മറ്റൊരു വിഭാഗത്തിന്റെ ആരാധാനാലയത്തിന് മുന്നിലൂടെ പോവുന്നത് ഒരു കൂട്ടമാളുകള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്നുണ്ടായ കലാപത്തിലാണ് ഒരാള്‍ വെട്ടേറ്റ് മരിച്ചത്.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പൊലീസ് സന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്.
Story first published: Saturday, June 1, 2002, 5:30 [IST]